ഡബ്യുസിസിയുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മോഹന്‍ലാല്‍

അമ്മ സ്റ്റേജ് ഷോ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗം കൊച്ചിയിലാണ് ചേര്‍ന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന ഡബ്ല്യുസിസിയുടെ ആവശ്യം ഇന്ന് യോഗത്തില്‍ ചര്‍ച്ചയാവുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഈ ഹര്‍ജിയിക്ക് അഭിഭാഷകൻ മറുപടി നൽകുമെന്നാണ് യോഗത്തില്‍ തീരുമാനമായത്. വനിതാ താരങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ യോഗത്തില്‍ ചര്‍ച്ചയായില്ല.
പുറത്തു പോയ താരങ്ങൾ തിരിച്ചു വന്നാൽ എടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here