Advertisement

‘ചുമ്മാ എല്ലാത്തിനും മാപ്പ് പറയേണ്ടതുണ്ടോ?’: മോഹന്‍ലാല്‍ (വീഡിയോ)

November 24, 2018
1 minute Read
mohanlkal

താര സംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച് പുറത്ത് പോയവർ വന്നാൽ തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് മോഹൻലാൽ. ഇന്ന് കൊച്ചിയിൽ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ ചർച്ചയിൽ ഡബ്ല്യൂ.സി.സിയുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഉയർന്നു വന്നിട്ടില്ല. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് അമ്മ നടത്തുന്ന സ്‌റ്റേജ് ഷോയുടെ കാര്യങ്ങളാണ് കമ്മിറ്റി ചർച്ച ചെയ്‌തതെന്ന് താരം വ്യക്തമാക്കി. രാജിവച്ചവർ മാപ്പു പറയേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ലാലിന്റെ മറുപടി- ‘മാപ്പൊക്കെ അത്യാവശ്യത്തിന് ഉപയോഗിക്കേണ്ടതല്ലേ, ചുമ്മാ എല്ലാത്തിനും മാപ്പു പറയേണ്ടതുണ്ടോ’ എന്നായിരുന്നു.

വീഡിയോ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top