സുരേന്ദ്രനെ പുറത്ത് വിട്ടില്ലെങ്കില്‍ പൊലീസിനെ പുറത്തിറക്കാതിരിക്കാന്‍ ബിജെപിക്ക് അറിയാം: എം.ടി രമേശ്

കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ് എം.ടി രമേശ്. പുറത്തു നടക്കാന്‍ കെ സുരേന്ദ്രന്‍ അവകാശമില്ലെങ്കില്‍ പൊലീസിനേയും പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിയ്ക്ക് അറിയാമെന്ന് എം ടി രമേശ് പറഞ്ഞു. ഇത്തരം സമരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും . നാളെ നിലയ്ക്കലില്‍ ബി.ജെ.പി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് തൃശൂരില്‍ പറഞ്ഞു.

പൊലീസിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. യതീഷ് ചന്ദ്രയെ പോലെ ക്രിമിനലായ പൊലീസുകാരന്‍ വേറെയില്ലെന്നും യതീഷ് ചന്ദ്ര മൂന്നാംകിട ക്രിമിനലാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top