കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി

k surendran

വധശ്രമക്കേസില്‍ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. സന്നിധാനത്തെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കോടതി ജാമ്യം തള്ളിയത്. ഗൂഢാലോചന കേസ് ആയതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സുരേന്ദ്രനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിന് പൊലീസിന് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ബന്ധുക്കളോട് സംസാരിക്കാനും അനുമതി നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top