ചെണ്ട കലാകാരന്‍ തിരുവല്ല രാധാകൃഷ്ണന് അമേരിക്കന്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ്

thiruvalla radakrishnan

പ്രശസ്ത ചെണ്ട കലാകാരന്‍ തിരുവല്ല രാധാകൃഷ്ണന് അമേരിക്കന്‍ സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. അമേരിക്കയിലെ കിംഗ്‌സ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമാണ് തിരുവല്ല രാധാകൃഷ്ണന് ലഭിച്ചത്. നാല് പതിറ്റാണ്ടുകളായി മേളത്തിന്റെ ലോകത്ത് നല്‍കിയ സംഭാവനകള്‍ക്കാണ് അംഗീകാരം. കഴിഞ്ഞ നാല്‍പത്തി രണ്ട് കൊല്ലമായി ഈ അമ്പത്തയഞ്ചുകാരന്‍ വാദ്യ ലോകത്തെ നിറസാന്നിധ്യമാണ്. കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ പെരുമ്പിള്ളി ഗോവിന്ദന്‍കുട്ടി മാരാര്‍ സ്മാരക വാദ്യകലാ പുരസ്കാരത്തിനും തിരുവല്ല രാധാകൃഷ്ണന്‍ അര്‍ഹനായിട്ടുണ്ട്. ചെന്നെയിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. കഴിഞ്ഞ ഇരുപത്തിയെട്ട് കൊല്ലമായി തൃശ്ശൂര്‍ പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന മേളപെരുക്കത്തിലേയും ‘വാദ്യ സാന്നിധ്യ’മാണ് തിരുവല്ല രാധാകൃഷ്ണന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top