സീറ്റ് ബെല്‍റ്റില്‍ തകരാര്‍; ഫോക്സ് വാഗണ്‍ 75000കാറുകള്‍ തിരികെ വിളിക്കുന്നു, വില്‍പ്പന നിറുത്തി

Volkswagen

ഫോഗ്സ് വാഗണ്‍ യുഎസില്‍ നിരത്തിലിറക്കിയ 75000വാഹനങ്ങള്‍ തിരികെ വിളിക്കുന്നു. സീറ്റ് ബെല്‍റ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നതെന്നാണ് സൂചന. ഫിന്‍ലാന്റിലെ ഒരു കാര്‍ മാഗസിന്‍ നടത്തിയ ടെസ്റ്റ് ഡ്രൈവിലാണ് തകരാര്‍ കണ്ടെത്തിയത്. മൂന്ന് പേരെ ഇരുത്തി നടത്തിയ ടെസ്റ്റ് ഡ്രൈവിലാണ് ഇത് കണ്ടെത്തിയത്.

ഫോഗ്സ് വാഗണ്‍ പോളോ, സീറ്റ് ലിബിസ, അരോന എന്നീ കാറുകളാണ് തിരിച്ച് വിളിച്ചത്. കാറുകളുടെ വില്‍പ്പന തത്കാലത്തേക്ക് നിറുത്തി വച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top