‘അടിതെറ്റി’, വീണ്ടും വീണു അമിത് ഷാ; പരിക്കുകളില്ലെന്ന് പാര്‍ട്ടി വൃത്തം (വീഡിയോ)

amith sha

അമിത് ഷാ വീണ്ടും വീണു. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ റോഡ് ഷോ നടത്തിയ ശേഷം സ്റ്റേജില്‍ എത്തിയപ്പോഴാണ് കാല് തെറ്റി വീണത്. അമിത് ഷാ സ്റ്റേജില്‍ നിന്ന് വീഴുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഹെലികോപ്റ്ററില്‍ നിന്ന് താഴെയിറങ്ങുന്നതിനിടയിലും അമിത് ഷാ കാലുതെറ്റി വീണിരുന്നു.

ഇത്തവണ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അമിത് ഷായ്ക്ക് അടിതെറ്റിയത്. സമീപത്തുണ്ടായ ബോഡിഗാഡ് വീണ ഉടനെ തന്നെ അമിത് ഷായെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയപ്പോള്‍ ഷാ അടിതെറ്റി വീഴുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ വീഴുകയായിരുന്നു. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top