Advertisement

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20; ഓസ്‌ട്രേലിയ ടോസ് നേടി

November 25, 2018
0 minutes Read

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന കളിയിൽ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു.

ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 ത്തിന് ഓസ്‌ട്രേലിയ ലീഡ് ചെയ്യുകയാണ്. ആദ്യ മത്സരത്തിൽ ഓസീസ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് ഇന്ന് വിജയിക്കുക തന്നെ വേണം. അതേസമയം, പരമ്പര സ്വന്തമാക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് ഒന്നേകാലിനാണ് കളി തുടങ്ങുക. ഡിസംബർ ആറിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ സിഡ്‌നിയിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top