മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം; റോഡ് ഉപരോധിച്ചു

കാസര്‍ഗോഡ് ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബിജെപിയുടെ പ്രതിഷേധം. നിര്‍ദിഷ്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന്റെ മൂന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന സ്ഥലത്തേക്കായിരുന്നു ബിജെപിയുടെ പ്രതിഷേധം. ബിജെപി പ്രവര്‍ത്തകര്‍ ഉക്കിനടുക്കയിലേക്കുള്ള പ്രധാന റോഡ് ഉപരോധിക്കുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. മുഖ്യമന്ത്രിക്കായി മറ്റൊരു സ്ഥലം പോലീസ് ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top