Advertisement

കന്നി അയ്യപ്പനായി ഗവര്‍ണര്‍ ശബരിമലയിലെത്തും; ദേവസ്വം മന്ത്രി അനുഗമിക്കും

November 25, 2018
0 minutes Read

ഗവര്‍ണര്‍ പി. സദാശിവം ഡിസംബറില്‍ ശബരിമല സന്ദര്‍ശിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗവര്‍ണറെ അനുഗമിക്കും. കന്നി അയ്യപ്പനായിട്ടാണ് ഗവര്‍ണര്‍ മലകയറുക. താന്‍ ഡിസംബറില്‍ ശബരിമലക്ക് പോകാന്‍ ആഗ്രഹിക്കുന്നെന്നും കൂടെ വരുമോ എന്നും കടകംപള്ളിയോട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിക്കുകയായിരുന്നു. ഒപ്പം വരാമെന്ന് ഇതിന് കടകംപള്ളി മറുപടി നല്‍കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായും ഗവര്‍ണര്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികള്‍ എന്നിവ കുറവാണെന്ന പരാതിയില്‍ സ്വീകരിച്ച നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top