മൂന്നാം ടി-20; ഇന്ത്യയ്ക്ക് ജയം

India level series against Aussies

ട്വന്റി 20 പരമ്പരയിലെ അവസാനത്തെ കളി വിജയിച്ച് ഇന്ത്യ പരമ്പര സമനിലയിലാക്കി (1-1). ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. വിരാട് കോഹ്ലി ഇന്ത്യയ്ക്കായി 61 റൺസ് സ്വന്തമാക്കി. 165 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നിർത്തി മറികടന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിരുന്നു. ആർസി ഷോട്ട് (33), ആരോൺ ഫിഞ്ച് (28), അലക്‌സ് കേറി (27), മാർക്കസ് സ്റ്റോയിനിസ് (പുറത്താകാതെ 25) എന്നിവർ ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.

ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ 10 ത്തിന് ഓസ്‌ട്രേലിയ ലീഡ് ചെയ്തിരുന്നു. ആദ്യ മത്സരത്തിൽ ഓസീസ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top