മോദിയുടെ അച്ഛനാരെന്ന് പോലും ആർക്കും അറിയില്ലെന്ന് കോൺഗ്രസ് നേതാവ്; മറുപടിയുമായി നരേന്ദ്ര മോദി

നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആർക്കുമറിയില്ലെന്ന വിവാദ പ്രസ്താവന നടത്തിയ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ വിലാസ് റാവു മുട്ടേമറിന് മറുപടി നൽകി പ്രധാന മന്ത്രി നരേന്ദ്ര മോദി. ആരുടേയും കുടുംബത്തെ വലിച്ചിഴച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ ബിജെപി ഉന്നയിക്കാറില്ലെന്നും അവർ വഹിക്കുന്ന സ്ഥാനങ്ങളെയാണ് തങ്ങൾ വിമർഷിക്കാറെന്നും മോദി പറഞ്ഞു.
ജനങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ അഞ്ച് തലമുറകളെ അറിയാം എന്നാൽ നരേന്ദ്ര മോദിയുടെ അച്ഛനാരാണെന്ന് ആർക്കുമറിയില്ലെന്നായിരുന്നു മുൻ കേന്ദ്ര മന്ത്രിയായ വിലാസ് റാവു മുട്ടേമറിൻറെ പ്രസ്താവന. കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ മോദിയുടെ അമ്മയെ കുറിച്ച് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം മോദിയുടെ അമ്മയുടെ പ്രായത്തിനടുത്തേയ്ക്ക് എത്തിയിരിക്കുകയാണ് എന്നായിരുന്നു രാജ് ബബ്ബാർ പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here