എറണാകുളത്ത്‌ നവംബർ 27 ന് ഊബർ, ഒല പണിമുടക്ക്

ola uber strike on november 27

നവംബർ 27 ന് എറണാകുളം ജില്ലയിലെ ഊബർ, ഒല ഡ്രൈവർമാർ പണിമുടക്കുന്നു. കമ്പനികൾ അമിത കമ്മീഷൻ ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് ഡ്രൈവർമാർ പണിമുടക്ക് നടത്തുന്നത്.

വിഷയത്തിൽ എത്രയും പെട്ടെന്നു സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരിക്കും തങ്ങളുടെ സമരമെന്ന് സംയുക്ത സമരസമിതി പ്രവർത്തകർ എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിഷേധത്തിന്റെ തുടക്കമെന്നോണം ഇക്കഴിഞ്ഞ നവംബർ 12ന് ജോലിയിൽ നിന്നും വിട്ടുനിന്ന് ഇവർ സൂചനാ സമരം നടത്തിയിരുന്നു. വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ടാണ് രണ്ടാം ഘട്ട സമരം നടത്തുക.ഈ മാസം 27ന് എറണാകുളം കളക്ടറേറ്റിന് മുന്നിൽ ഇവർ നിരാഹാര സമരം തുടങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top