‘ഡു ഓര്‍ ഡൈ’; ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് അവസാനമാകും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തിനായി ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞു. ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1-0 ത്തിന് ഓസ്‌ട്രേലിയ ലീഡ് ചെയ്യുകയാണ്. ആദ്യ മത്സരത്തില്‍ ഓസീസ് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഇന്ന് വിജയിക്കുക തന്നെ വേണം. അതേസമയം, പരമ്പര സ്വന്തമാക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് ഒന്നേകാലിനാണ് കളി തുടങ്ങുക. ഡിസംബര്‍ ആറിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ സിഡ്‌നിയില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top