കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ശബരിമല സന്നിധാനത്ത് 52കാരിയെ ആക്രമിച്ച സംഭവത്തിൽ ഗൂഡാലോചനാ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. നാളെയാണ് കേസിൽ കോടതി വാദം കേൾക്കുക. ഈ കേസിൽ ജാമ്യം കിട്ടിയാൽ സുരേന്ദ്രൻ ജയിൽ മോചിതനാകും.
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
അതേസമയം, കെ.സുരേന്ദ്രനെ 12 മണിയോടെ കൊട്ടാരക്കര സബ് ജയിലിലെത്തിക്കും. തുടർന്ന് ഇന്ന് തന്നെ തിരുവനന്തപുരം സെൻഡ്രൽ ജയിലിലേക്ക് മാറ്റിയേക്കും. ഷുഗറും നടുവേദനയുമടക്കമുള്ള അസുഖങ്ങൾ ഉള്ളതിനാൽ തന്നെ ചികിൽസാ സൗകര്യമുള്ള ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here