ശബരിമല വിഷയം; പത്തനംതിട്ട എസ്പി ഓഫീസിലേക്ക് ബിജെപിയുടെ മാർച്ച്

ബിജെപി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഭക്ത ജനങ്ങൾക്കെതിരെ കള്ളക്കേസെടുത്ത് ജയിലിൽ അടക്കുന്നു എന്നാരോപിച്ചാണ് മാർച്ച്.

സംഘപരിവാർ പ്രവർത്തരെ പോലീസിനെ ഉപയോഗിച്ചു വേട്ടയാടുന്നു എന്നാരോപിച്ച് കോഴിക്കോടും ബിജെപി പ്രവർത്തകർ മാർച്ച് നടത്തുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top