സി.കെ ജാനു എല്‍ഡിഎഫിലേക്ക്

ck janu

സി.കെ ജാനു എല്‍ഡിഎഫിലേക്ക് സൂചന. സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നടന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന യോഗത്തിലാണ് തീരുമാനം. ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും. നേരത്തെ എന്‍ഡിഎ മുന്നണിയിലായിരുന്നു ജാനുവിന്റെ പാര്‍ട്ടി. മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് ജാനുവിന്റെ പാര്‍ട്ടി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top