Advertisement

നെയ്യാറ്റിൻകര കൊലപാതക കേസ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

November 28, 2018
0 minutes Read
neyattinkara murder case postmortem report out

ഡിവൈഎസ്പി പ്രതിയായ നെയ്യാറ്റിൻകര കൊലപാതക കേസിൽ സനലിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സനലിന്റെ മൃതദേഹത്തിൽ മദ്യത്തിനു സമാനമായ ഗന്ധമുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മദ്യമാണോയെന്നു ഉറപ്പിക്കുക വിദഗ്ധ പരിശോധനയ്ക്കു ശേഷം.

ആശുപത്രിയിലേക്കു കൊണ്ടു പോകവേ സനലിനു പോലീസ് മദ്യം നൽകിയതായി നാട്ടുകാർ ആരോപിച്ചിരുന്നു. അതേസമയം, ആമാശയത്തിൽ മദ്യത്തിന്റെ അംശമില്ലെന്നും കണ്ടെത്തലുണ്ട്.

നവംബർ അഞ്ചിന് രാത്രിയാണ് തിരുവനന്തപുരം കൊടങ്ങാവിളയിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ബി.ഹരികുമാർ സനലിനെ കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയത്. ആശുപത്രിയിൽ കൊണ്ടു പോകും വഴി പോലീസുകാർ സനലിനു നിർബന്ധിച്ചു മദ്യം നൽകിയെന്നു നാട്ടുകാർ ആരോപിച്ചിരുന്നു. മൃതദേഹത്തിൽ മദ്യത്തിനു സമാനമായ ഗന്ധമുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. എന്നാൽ ആമാശയത്തിൽ മദ്യത്തിന്റെ അംശമില്ല. വിദഗ്ധ പരിശോധനയ്ക്കു ശേഷമായിരിക്കും മദ്യത്തിന്റെ ഗന്ധം തന്നെയാണോ എന്നു ഉറപ്പിക്കുക. അപകടത്തിൽ സനലിന്റെ ശരീരഭാഗങ്ങളിൽ കാര്യമായ പരിക്കേറ്റെന്നും, തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top