കറുപ്പണിഞ്ഞ് പിസി ജോര്‍ജ്ജ്

pc

ബിജെപിയുമായുള്ള ബന്ധത്തിലെ അവ്യക്തത നീക്കി രംഗത്ത് എത്തിയ പി സി ജോർജ് എംഎൽഎ ഇന്ന് നിയമസഭാ സമ്മേളനത്തിന് എത്തിയത് കറുപ്പ് വസ്ത്രം അണിഞ്ഞ്. ശബരിമല വിഷയത്തില്‍ സഭ പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് യുഡിഎഫ് നേതാക്കള്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്നിരുന്നു. സഭയ്ക്ക് അകത്തും പുറത്തും ശബരിമല വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ചോദ്യോത്തര വേളമുതല്‍ സഭ സ്തംഭിപ്പിക്കാനാണ് തീരുമാനം. ഒ രാജഗോപാലും കറുത്ത വസ്ത്രത്തിലാണ് സഭയില്‍ എത്തിയിട്ടുള്ളത്. വിശ്വാസ സംരക്ഷണത്തിനായാണ് ഇത്തരമൊരു സമീപനമെന്ന് പി സി ജോര്‍ജ്ജിന്റെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top