Advertisement

‘കേരളാ സ്റ്റോറി കേരളത്തിന്‌ എതിരല്ല, രാഷ്ട്രീയ പാർട്ടികൾ മുസ്ലിം വോട്ട് ബാങ്കിന് ഒപ്പം’; സംവിധായകൻ സുദീപ്തോ സെൻ

3 hours ago
Google News 2 minutes Read

കേരളാ സ്റ്റോറി കേരളത്തിന്‌ എതിരാണ് എന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് സംവിധായകൻ സുദീപ്തോ സെൻ. താൻ കേരളത്തിനു എതിരല്ല, ബംഗാളിയായ ഞാൻ കേരളത്തെ സ്നേഹിക്കുന്നു. കേരളത്തിൽ ഇപ്പോഴും ഔദ്യോഗിക മത പരിവർത്തന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മുസ്ലിം വോട്ട് ബാങ്കിന് ഒപ്പമാണെന്നും സുദീപ്തോ സെൻ ട്വന്റി ഫോറിനോട് പറഞ്ഞു.

വോട്ട് ബേങ്കിനു വേണ്ടി രാഷ്ട്രീയനേതാക്കൾ പലതും മറച്ചു വെക്കുന്നു. കേരളാ സ്റ്റോറിക്ക് ശേഷമുണ്ടായ ഭീഷണി കാര്യമാക്കുന്നില്ല. കേരളത്തിലെ മിസ്സിംഗ്‌ കേസുകളുടെ കണക്ക് വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ കൃത്യമായി ഉത്തരം കിട്ടിയില്ലെന്നും സുദീപ്തോ സെൻ ട്വന്റി ഫോറിനോട് പറഞ്ഞു.

കേരള സ്റ്റോറി ബോക്സ്‌ ഓഫീസിൽ വൻ വിജയം നേടി .400 കോടിയിലേറെ ടിക്കറ്റ് കളക്ഷൻ കേരള സ്റ്റോറിക്കു കിട്ടി. അടുത്ത സിനിമയും വിവാദങ്ങൾ ഉണ്ടാക്കും. അന്ധവിശ്വാസങ്ങൾക്ക് എതിരെയാണ് അടുത്ത സിനിമ, അത് വൈകാതെ പുറത്തിറങ്ങുമെന്നും സുദീപ്തോ സെൻ കൂട്ടിച്ചേർത്തു.

Story Highlights : ‘The Kerala Story is not against Kerala,’ says director Sudipto Sen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here