ജനുവരി മുതല്‍ കാറുകള്‍ക്ക് വില കൂടും

കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിക്കുന്നത്. ടൊയോറ്റയും ഫോര്‍ഡും ജനുവരി മുതല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്.ടൊയോറ്റയും ബിഎംഡബ്യുവും നാല് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും. ടൊയോറ്റയടക്കമുള്ള കമ്പനികള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലും നേരിയ തോതില്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഹോണ്ട വിലവര്‍ദ്ധിപ്പിക്കില്ലെന്നാണ് സൂചന. നിലവില്‍ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് ഹോണ്ട വ്യക്തമാക്കിയത്. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും, ടാറ്റാ മോട്ടോഴ്സും വില വര്‍ദ്ധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ജനുവരിയോടെ വില വര്‍ദ്ധിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here