മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; മധ്യപ്രദേശിൽ ഇതുവരെ രേഖപ്പെടുത്തിയത് 15% പോളിംഗ്;മിസോറാമിൽ രേഖപ്പെടുത്തിയത് 20%

മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നക്കുന്നത്. 15 ശതമാനത്തിൽ അധികം ആളുകൾ വോട്ടെടുപ്പിന് എത്തിക്കഴിഞ്ഞു. മിസോറാമിൽ 40 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അവിടെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നിലവിൽ 20 ശതമാന്ത്തലിധകം പോളിംഗ് രേഖപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലും സമാധാരപരമായാണ് പോളിംഗ് പുരോഗമിക്കുന്നത്. പ്രദേശങ്ങളിൽ പശ്‌നബാധിത ബൂത്തുകൾ കുറവാണ്. വൈകുന്നേരത്തോടെ നല്ലൊരു ശതമാനം പോളിംഗ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ 15കൊല്ലമായി ബിജെപിയാണ് മധ്യപ്രദേശില്‍ അധികാരത്തിലുള്ളത്. പത്ത് കൊല്ലമായി കോണ്‍ഗ്രസും മിസോറാമില്‍ അധികാരം തുടരുകയായിരുന്നു. ഇരുവര്‍ക്കും വെല്ലുവിളി ശക്തമാണ്. പലയിടത്തും ത്രികോണ മത്സരമാണ് നടക്കുന്നത്. മധ്യപ്രദേശില്‍ ബിജെപി സാന്നിധ്യം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 5,03,94, 086വോട്ടര്‍മാരാണ് മധ്യപ്രദേശിലുള്ളത്. മിസോറാമില്‍ ഇത് 7,70, 395ആണ്. 2,899സ്ഥാനാര്‍ത്ഥികളാണ് മധ്യപ്രദേശിലുള്ളത്.
വോട്ടെടുപ്പ് നടക്കുന്ന ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശില്‍ മാത്രം 650കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ത്രിപുരയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെ വോട്ടര്‍മാര്‍ക്കായി പ്രത്യേക പോളിംഗ് കേന്ദ്രം ഒരുക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here