ഭാര്യ ഉപേക്ഷിച്ചു പോയതിൽ വിഷമം; റെയിൽവേ സ്റ്റേഷന് അകത്തേക്ക് കാർ ഓടിച്ചു കയറ്റി യുവാവ്

ഭാര്യ ഉപേക്ഷിച്ചു പോയതിന് റെയിൽവേ സ്റ്റേഷൻ അകത്തേക്ക് കാർ ഓടിച്ചു കയറ്റി യുവാവ്. മധ്യപ്രദേശിലെ ഗ്വോളിയോറിലാണ് സംഭവം. മദ്യപിച്ച ശേഷമാണ് യുവാവ് കാർ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റിയത്. ഭാര്യ ഉപേക്ഷിച്ചു പോയ വിഷമത്തിലാണ് താൻ ഇത് ചെയ്തതെന്ന് യുവാവ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ആദിത്യപുരം സ്വദേശിയായ 34 കാരനായ നിതിൻ റാത്തോഡാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമിത വേഗതയിൽ ഇയാൾ കാർ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയത് ശ്രദ്ധയിൽപ്പെട്ടതും ആർപിഎഫ് വിഷയത്തിൽ ഇടപെടുകയായിരുന്നു.
കാർ തടഞ്ഞുനിർത്തി ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യം കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ ഇയാൾ കൂട്ടാക്കിയില്ലെങ്കിലും ഒടുവിൽ ഉദ്യോഗസ്ഥർ ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കാർ പ്ലാറ്റ്ഫോമിൽ നിന്ന് മാറ്റി. കസ്റ്റഡിയിലെടുത്ത നിതിനെതിരെ ഇന്ത്യൻ റെയിൽവേ ആക്ടിലെ സെക്ഷൻ 153 പ്രകാരം കേസെടുത്തു.
Story Highlights : man drives car on gwalior station platform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here