അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അലോക് വര്‍മക്കെതിരെ സിവിസി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്മേലും, ഇതിന് അലോക് വര്‍മ നല്‍കിയ മറുപടിയിന്മേലും ഇന്ന് വാദം നടക്കും. സിബിഐ ഇടക്കാല ഡയറക്ടറായ നാഗേഷ്വര്‍ റാവു ഓക്ടോബര്‍ 23നും 26നും ഇടയില്‍ എടുത്ത തീരുമാനങ്ങളുടെ സാധുതയും കോടതി പരിശോധിക്കും. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം വേണമെന്ന എന്‍ജിഓ കോമണ്‍ കോസിന്‍റെ ഹര്‍ജിയിലും കോടതി വാദം കേള്‍ക്കും. അലോക് വര്‍മ സിവിസിക്ക് നല്‍കിയ മറുപടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ സുപ്രിം കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here