മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ ധാരണ: മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappalli ramachandran

ബിജെപിയുടെ സമരം ശബരിമലയില്‍ നിന്ന് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാറ്റിയത് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. അതേസമയം, ശബരിമലയില്‍ നിന്ന് സമരം മാറ്റാനുള്ള ബിജെപിയുടെ നടപടിയെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ബിജെപി ശബരിമല സമരം അവസാനിപ്പിക്കുമെന്നറിയുന്നത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top