Advertisement

ലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം തുടര്‍ച്ചയായി നാലാം തവണയും കാള്‍സണ്

November 29, 2018
1 minute Read

ലോക ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം തുടര്‍ച്ചയായ നാലാം തവണയും മാഗ്‌നസ് കാള്‍സണ്. ടൈബ്രേക്കറില്‍ ഫാബിയാനോ കരുവാനയെ 3-0 ത്തിന് തോല്‍പ്പിച്ചാണ് കാള്‍സണ്‍ ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്. ടൈബ്രേക്കറിലേക്കു നീണ്ട പോരാട്ടത്തില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ആദ്യ മൂന്നു റാപ്പിഡ് പോരാട്ടങ്ങളിലും തോല്‍പ്പിച്ചാണ് കാള്‍സണ്‍ ചെസ്സിലെ രാജ പദവി നിലനിര്‍ത്തിയത്. കാള്‍സന്റെ തുടര്‍ച്ചയായ നാലാം ലോകകിരീടമാണിത്. പ്രാഥമിക റൗണ്ടിലെ ആദ്യ 12 പോരാട്ടങ്ങളും സമനിലയായതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങിയത്. കാള്‍സണ് നാല് കോടി നാല്‍പത്തിരണ്ട് ലക്ഷവും കരുവാനയ്ക്ക് മൂന്ന് കോടി 62 ലക്ഷവും സമ്മാനമായി കിട്ടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top