പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തുടർച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടർന്ന് പ്രക്ഷുബ്ദമായ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷം സബയിൽ ബഹളംവെച്ചത്.

ഇന്ന് എൻ ഷംസുദ്ദീനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരേ വിഷയം തന്നെ പ്രതിപക്ഷം ഉന്നയിച്ചതുകൊണ്ട് ഒരേ വിഷയം വീണ്ടും പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു. വേണമെങ്കിൽ വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ ചോദ്യോത്തരവേള നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top