സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; സുരേന്ദ്രന് ജാമ്യമില്ല

ശബരിമല സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസില്‍ വാറണ്ടില്ലാതെയാണ് സുരേന്ദ്രനെ കസ്റ്റഡിയില്‍ വെച്ചതെന്ന അഭിഭാഷകന്‍ രാം കുമാറിന്റെ വാദം കോടതി തള്ളി. വിഷയത്തില്‍ അധിക വാദത്തിന് പൊലീസ് കോടതിയില്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്ന് 21-ാം തിയതി തന്നെ വാറണ്ട് നല്‍കിയിരുന്നെന്ന് പൊലീസ് ബോധിപ്പിച്ചു.
സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ഉള്ളത്. അതേസമയം, കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സുരേന്ദ്രന് മറ്റ് രണ്ട് കേസുകളില്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here