Advertisement

കെ സുധാകരൻ ഡൽഹിക്ക് പോകാത്തത് AICCയുടെ ഭാഗമായതിനാൽ, ചെന്നിത്തലയും ഹസനും പോയത് പേഴ്സണൽ ചോയ്സ്; രാഹുൽ മാങ്കൂട്ടത്തിൽ

1 day ago
Google News 1 minute Read

കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പിലെ വിവാദങ്ങൾ മാധ്യമ സൃഷ്ടിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കെ സുധാകരൻ ഡൽഹിയിൽ പോകാത്തത് AICCയുടെ ഭാഗമായതിനാൽ. ഡൽഹി സന്ദർശനം PCC യുടെ പുതിയ ടീമിൻ്റെത്. ചെന്നിത്തലയും ഹസനും പോയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അത് അവരുടെ പേഴ്സണൽ ചോയിസ് എന്ന് മറുപടി.

കെപിസിസി ചുമതലയേക്കൽ വിവാദമാക്കിയത് മാധ്യമങ്ങൾ. എം പിമാർ വിട്ടുനിന്നത് നേതൃത്വത്തിൻ്റെ അനുമതിയോടെ. ആൻ്റോ ആൻ്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം ഞാനും അദ്ദേഹവും പത്തനംതിട്ടയിലെ എം ജി കണ്ണൻ്റെ നിര്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്നും കെ സുധാകരന്‍ എംപിയും കെ മുരളീധരനും വിട്ടുനില്‍ക്കുമെന്ന വിവരം ഇന്ന് ഉച്ചയോടെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരത്തുള്ള കെ സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് പുതിയ ടീം ചര്‍ച്ച നടത്തുക.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, വര്‍ക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, കേരളത്തില്‍ നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം.

Story Highlights : Rahul Mamkoottathil on controversies in kpcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here