നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിക്കുന്നു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പിനായാണ് ദിലീപ് സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് കോടതിയെ അറിയിക്കും. ദിലീപിനായി മുൻ അറ്റോണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജിത റോത്തഗിയാണ് ഹാജരാവുക.
ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി ആവശ്യം തള്ളിയതോടെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങൾ കോടതിയിൽ പരിശോധിക്കാൻ മജിസ്‌ടേറ്റ് അനുമതി നൽകിയിരുന്നു. എന്നാൽ ദൃശ്യങ്ങൾ കിട്ടാൻ പ്രതിയായ തനിക്ക് അവകാശമുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി നൽകിയിരുന്നത്. ഇതും കോടതി തള്ളിയതോടെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ക്രിസ്മസ് അവധിക്ക് ശേഷം മാത്രമേ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ വരാൻ സാധ്യതയുള്ളു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here