ജോർജ് എച്ച് ഡബ്ലിയു ബുഷ് അന്തരിച്ചു

foremer prez george hw bush passes away

മുൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ലിയു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41 -ആം പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്നല രാത്രിയാണ് അന്തരിച്ചത്. 94 വയസ്സായിരുന്നു.

ഏപ്രിൽ മാസം പ്രഥമ വനിത ബാർബറ ബുഷിന്റെ മരണ ശേഷം പല തവണ ബുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും, ചികിത്സക്ക് ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

1989 ജനുവരി 20 മുതൽ 1993 ജനുവരി 20 വരെ അമേരിക്കയുടെ 41ാമത് പ്രസിഡന്റായിരുന്നു ബുഷ്. പ്രസിഡന്റ് ജോർജ് ബുഷ്, റോബിൻ ബുഷ്, ജെബ് ബുഷ്, നീൽ, മാർവിൻ, ഡൊറോത്തി എന്നിവർ മക്കളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top