ശബരിമലയിലെ വിശിഷ്ട സേവനത്തിന് യതീഷ് ചന്ദ്രയ്ക്കും മനോജ് എബ്രഹാമിനും അനുമോദനപത്രം

yathish chandra

ശബരിമലയില്‍ ഒന്നാം ഘട്ടത്തില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി ബഹുമതി പത്രം നല്‍കും. ഐ.ജിമാരായ വിജയ് സാഖറെ, മനോജ് എബ്രഹാം, എസ്.പിമാരായ ശിവ വിക്രം, യതീഷ് ചന്ദ്ര, പ്രതീഷ് കുമാര്‍, ഹരിശങ്കര്‍, ടി. നാരായണന്‍ തുടങ്ങി ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ബഹുമതി നല്‍കുക. അയ്യായിരത്തോളം പൊലീസുകാരാണ് ആദ്യഘട്ടത്തില്‍ നിലക്കല്‍ മുതല്‍ സന്നിധാനം വരെ ജോലിക്കെത്തിയത്. ശബരിമലയിലെ സേവനത്തിനിടയില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥരാണ് യതീഷ് ചന്ദ്രയും മനോജ് എബ്രഹാമും. ഇവര്‍ക്കെതിരെ നിരവധി ആരോപണങ്ങളുമുണ്ടായിരുന്നു. യതീഷ് ചന്ദ്രയ്‌ക്കെതിരെ സംഘപരിവാര്‍ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ ബഹുമതി പത്രം സമ്മാനിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top