എംപിമാരുടെ യോഗത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് വി. മുരളീധരന്‍

V.Muraleedharan

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് ബിജെപി നേതാവും എംപിയുമായ വി. മുരളീധരന്‍. ശബരിമല വിഷയത്തിലുള്ള പ്രതിഷേധ സൂചകമായാണ് മുരളീധരന്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്തിയത്. കെ. സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളെ അകാരണമായി ജയിലിലടച്ചതിലുള്ള പ്രതിഷേധം അറിയിക്കാനാണ് കറുത്ത ബാഡ്ജ് ധരിച്ച് യോഗത്തിനെത്തിയതെന്ന് മുരളീധരന്‍. മുഖ്യമന്ത്രിക്ക് മേരി സ്വീറ്റിയും രഹ്ന ഫാത്തിമയുമൊക്കെയാണ് നവോത്ഥാന നായകരെന്നും ഇപ്പോള്‍ നടത്തുന്ന നവോത്ഥാന യോഗങ്ങള്‍കൊണ്ട് അര്‍ത്ഥമില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top