Advertisement

‘എം വി ഗോവിന്ദൻ പറയുന്നത് പിഡിപി പീഡിതരുടെ സംഘടന എന്നാണ്, ഇത് കേട്ടാൽ മദനി പോലും കരഞ്ഞു പോകും’; വി മുരളീധരൻ

June 11, 2025
Google News 1 minute Read

നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി നേതാവ് വി മുരളീധരൻ. മുഖ്യമന്ത്രിക്ക് എതിരായ ഒരു കാര്യങ്ങളും ചർച്ച ആകുന്നില്ല. അൻവറിന്റെ ആരോപണം എവിടെയാണ് ചർച്ചയായതെന്നും അദ്ദേഹം ചോദിച്ചു.

ഭീകരവാദികളുടെയും വർഗീയ വാദ സംഘടനകളുടെയും പിന്തുണയ്ക്കു വേണ്ടിയുള്ള മത്സരമാണ് നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം അവസാനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവിനോട് സ്വകാര്യമായി വിളിച്ച് പറഞ്ഞതാണോ എന്നും മുരളീധരൻ ചോദിച്ചു. ജമാഅത്തെ ഇസ്ലാമിക്കെതിരെ സത്യവാങ്മൂലം നൽകിയത് യുഡിഎഫ് ഗവൺമെൻ്റ്.

ടാറ്റയുടെ സുഡിയോ സ്റ്റോറുകൾ ബഹിഷ്കരിക്കണമെന്ന് നിലപാട് യുഡിഎഫ് അംഗീകരിക്കുമോ. സിപിഐഎം ഇപ്പോൾ പിഡിപിയെ ചേർത്തു പിടിക്കുകയാണ്. എംവി ഗോവിന്ദൻ പറയുന്നത് പിഡിപി ഇപ്പോൾ പീഡിതരുടെ സംഘടന എന്നാണ്. ഇത് കേട്ടാൽ അബ്ദുൽ നാസർ മദനി പോലും കരഞ്ഞു പോകും. മദനിയെ തമിഴ്നാടിന് കൈമറിയത് മറന്നിട്ടില്ലെന്നും വി മുരളീധരൻ വിമർശിച്ചു.

Story Highlights : v muraleedharan against nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here