പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത് ബന്ധു

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയവര്‍ പിടിയില്‍. കുട്ടിയുടെ ബന്ധുവടക്കം അഞ്ച് പേരാണ് പിടിയിലായത്. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ സഹോദരനാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി 25 ലക്ഷം രൂപയും തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടിരുന്നു.
പത്തനംതിട്ട മഞ്ഞണിക്കരയില്‍ നിന്നും ഇന്നലെ രാത്രി 10.30ഓടെയാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മുത്തശ്ശിയും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. മുത്തശ്ശിയെ അടിച്ച് അവശയാക്കി കഴുത്തിലുണ്ടായിരുന്ന മാല കവര്‍ന്നു.
രണ്ട് കാറുകളില്‍ ആയുധങ്ങളുമായാണ് സംഘം എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പദ്ധതി. പെരുമ്പാവൂരില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. കുട്ടി മര്‍ദ്ദനമേറ്റ് അവശനിലയില്‍ ചികിത്സയിലാണ്.
സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേർ പിടിയിലായതായി സൂചനയുണ്ട്. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരിൽ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് സൂചന നല്‍കുന്നുണ്ട്. കസ്റ്റഡിയിലായ ഇവരുടെ അറസ്റ്റടക്കമുള്ള നടപടികള്‍ ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മുദ്രപത്രങ്ങളും വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ തന്നെ പ്രതികള്‍ പിടിയിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here