മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ട്: രാഹുല്‍ ഗാന്ധി

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും സൈന്യം മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്ന് തവണയാണ് ഈ കാലയളവില്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. എന്നാല്‍, ഇതിനെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തെ ആരുടെയും നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് യുപിഎ സര്‍ക്കാരിനു നിര്‍ബന്ധമുണ്ടായിരുന്നു. ഇതാണ് മിന്നലാക്രമണങ്ങള്‍ രഹസ്യമാക്കിവയ്ക്കാനുള്ള കാരണമെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍, നരേന്ദ്ര മോദിയുടെ ഭരണക്കാലത്ത് സൈന്യം നടത്തിയ മിന്നലാക്രമണത്തെ അദ്ദേഹം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here