നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍

B Gopalakrishnan

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളാണ് അറസറ്റിലായത്. കെ. സുരേന്ദ്രനെ അകാരണമായാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച് ഇന്ന് മുതല്‍ ബിജെപി സമരം ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വഴി തടയാനും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നിലയ്ക്കലിലെത്തിയത്. ഒരു സുരേന്ദ്രനല്ല നൂറ് സുരേന്ദ്രന്‍മാര്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകുമെന്ന് പറഞ്ഞാണ് ഗോപാലകൃഷ്ണന്‍ അറസ്റ്റുവരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top