‘അയ്യപ്പ ശാപമേറ്റ് സിപിഎം തകര്‍ന്നടിഞ്ഞു’: പി.എസ് ശ്രീധരന്‍പിള്ള

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ശാപമേറ്റ് സി.പി.എം ദയനീയമായി തകര്‍ന്നടിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലുമുള്ള ജനങ്ങള്‍ സി.പി.എമ്മിനെ തൂത്തെറിഞ്ഞെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്ത് കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read More: തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഇടത് മുന്നണിക്ക് നേട്ടം (എല്‍ഡിഎഫ് 22, യുഡിഎഫ് 13)
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കുകള്‍ നിരത്തിയാണ് പി.എസ് ശ്രീധരന്‍പിള്ള സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചത്. 39-ല്‍ 22 സീറ്റ് കിട്ടയപ്പോഴും പത്തനംതിട്ടയില്‍ രണ്ട് സിറ്റിംഗ് സീറ്റുകളിലൊന്നില്‍ സി.പി.എം നാലാം സ്ഥാനത്തേക്കും മറ്റൊന്നില്‍ മൂന്നാം സ്ഥാനത്തും തള്ളപ്പെട്ടു. പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത് ഹിന്ദു ഭൂരിപക്ഷമില്ലാത്ത വാര്‍ഡുകളിലാണ്. ബി.ജെ.പി രണ്ടു സീറ്റില്‍ ജയിക്കുകയും എട്ട് സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തെത്തുകയും ചെയ്തു. ഇടുക്കിയിലും സിറ്റിങ് സീറ്റുകള്‍ സിപിഎമ്മിന് നഷ്ടമായി. നമ്മുടെ ഗ്രാഫ് മേലോട്ടുയരുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരന്റെ ഗ്രാഫ് താഴോട്ടാണെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here