തൊഴിലാളികൾക്ക് പണം നൽകിയില്ലെങ്കിൽ മണികർണിക പ്രമോട്ട് ചെയ്യില്ല : കങ്കണ റണൗട്ട്

wont promote manikarnika if wages are not settled says kankana

തൊഴിലാളികൾക്ക് പണം നൽകിയില്ലെങ്കിൽ ‘മണികർണിക : ദി ക്വീൻ ഓഫ് ഝാൻസി’ പ്രമോട്ട് ചെയ്യില്ലെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലും മറ്റ് പ്രീ/പോസ്റ്റ് പ്രൊഡ്ക്ഷൻ ജോലികൾ ചെയ്തവർക്കും ഇതുവരെ ശമ്പളം നൽകിയിട്ടില്ലെന്ന വാർത്തകൾ പുറത്തു വന്നതിന് ശേഷമാണ് കങ്കണയുടെ പ്രസ്താവന.

സിനിമാ മേകളയിലെ തൊഴിലാളികളുടെയും ടെക്‌നീഷ്യന്മാരുടെയും അധ്വാനത്തെ വില കുറച്ച് കാണുകയാണെന്നും ഇത്തരം പ്രവമതകൾ താൻ വെച്ചുപൊറിപ്പിക്കില്ലെന്നും കങ്കണ പറഞ്ഞു.

ജൂനിയർ ആർടിസ്റ്റുകൾ ഉൾപ്പെടെ സിനിമയ്ക്കായി പ്രവർത്തിച്ച നിരവധി പേർക്കായി 1.5 കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമ്മാതാവ് നൽകാൻ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top