ബ്രാഹ്മണ സഭ വനിത മതില് പരിപാടിയില്‍ നിന്ന് പിന്മാറി

ബ്രാഹ്മണ സഭ സര്‍ക്കാറിന്റെ വനിത മതില് പരിപാടിയില്‍ നിന്ന് പിന്മാറി. നവോത്ഥാന മൂല്യങ്ങളിലൂന്നി രൂപം കൊടുത്ത പ്രസ്ഥാനത്തില്‍ തുടരാനാകില്ലെന്ന് കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന് പ്രതികരിച്ചു.
Read More: ‘ഉയരും വനിതാ മതില്’; കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് മുഖ്യമന്ത്രി
ശബരിമല വിഷയത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രതിഷേധത്തിന് ബദലായി സര്‍ക്കാര്‍ രൂപം കൊടുത്ത പരിപാടിയാണ് വനിതാ മതില്. എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വനിതാ മതിലിന് രൂപം കൊടുത്തത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ യോഗത്തില്‍ കരിമ്പുഴ രാമനും സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വനിതാ മതിലില്‍ നിന്ന് പിന്മാറുകയാണെന്ന് കരിമ്പുഴ രാമന് അറിയിച്ചിരിക്കുകയാണ്.
Read More: ‘പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം’; വനിതാ മതിലിനെ പരിഹസിച്ച് ചെന്നിത്തല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here