സംസ്ഥാനത്ത് കോംഗോ പനി; ഒരാള്‍ ചികിത്സയില്‍

congo

സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയില്‍. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ രോഗം സ്ഥിരീകരിച്ചു. പനി ബാധിച്ച ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. രക്തസാമ്പിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചു. കേരളത്തില്‍ ആദ്യമായിട്ടാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം പടരുന്നത്. പനിയും മസിലുവേദനയുമാണ് രോഗ ലക്ഷണങ്ങള്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top