ദൃശ്യങ്ങള്‍ ലഭിക്കാന്‍ ദിലീപിന് നിയമപരമായി അവകാശമുണ്ടോയെന്ന് പരിശോധിക്കും; സുപ്രീം കോടതി

നടിയെ അക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതി ദിലീപിന് നിയമപരമായി അവകാശമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രിം കോടതി. മെമ്മറി കാര്‍ഡ് എന്ത് തരം തെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കും. മെമ്മറി കാര്‍ഡ് കേസ് രേഖയല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കിയാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തകി വാദിച്ചു. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കാനാകില്ലെന്നും, പ്രതിക്ക് കണ്ട് പരിശോധിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദമായ വാദത്തിന് വേണ്ടി കേസ് ഈ മാസം പതിനൊന്നിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here