ഒടിയനില്‍ മമ്മൂട്ടിയും!; ആവേശ കൊടുമുടിയില്‍ ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനില്‍ മമ്മൂട്ടിയും!. വി.എ ശ്രീകുമാറിനൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രം കണ്ടതോടെ ആരാധകരുടെ ആവേശം രണ്ടിരട്ടിയായി. ശബ്ദ സാന്നിധ്യം കൊണ്ടാണ് മമ്മൂട്ടി ഒടിയന്റെ ഭാഗമാകുന്നത്. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന അടിക്കുറിപ്പോടെ ശ്രീകുമാര്‍ മേനോന്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു. മമ്മൂട്ടിയുടെ ഇടിമുഴക്കമുള്ള ശബ്ദത്തോടെ ഒടിയന്‍ പൂര്‍ത്തിയായി എന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ നരേഷന്‍ നടന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലായിരിക്കും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗിക വിശദീകരണം ഉണ്ടായിരുന്നില്ല.
ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് പ്രദര്‍ശനത്തിനെത്തുക. റിലീസിംഗ് തിയതി അടുക്കും തോറും ആരാധകരുടെ ആകാംക്ഷയും പ്രതീക്ഷകളും വാനോളം ഉയരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here