നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍

sabarimala counter

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍. ആഭ്യന്തര ടെര്‍മിനലിന്റെ പ്രവേശന ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. 24മണിക്കൂറും കൗണ്ടര്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന അപ്പം അരവണ പ്രസാദങ്ങള്‍ക്കും, നെയ്യഭിഷേകത്തിനും വേണ്ടിയുള്ള കൂപ്പണുകള്‍ കൗണ്ടറില്‍ വാങ്ങാം. ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും കൗണ്ടറില്‍ നിന്ന് ലഭിക്കും. സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, സി.ഐ.എസ്.എഫ് സീനിയര്‍ കമാന്‍ഡന്റ് എം.ശശികാന്ത്, ധന്‍ലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് രാമകൃഷ്ണന്‍ എസ്, ദേവസ്വംബോര്‍ഡ് അസി.എന്‍ജിനീയര്‍ ഷാജി വി.കെ.തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top