‘ശബരിമലയിലെ സൗകര്യങ്ങള്‍ തൃപ്തികരം’; നിരീക്ഷക സമിതി

ശബരിമലയിലെ സൗകര്യങ്ങൾ തൃപ്തികരമെന്ന് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി. പൊലീസുകാരുടെ താമസ സൗകര്യത്തിൽ അപര്യാപ്തത ഉണ്ട്. അതു പരിഹരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. തീർത്ഥാടകർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ തൃപ്തികരമെന്നും സമിതി അംഗങ്ങൾ നിലയ്ക്കൽ വ്യക്തമാക്കി. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് സമിതി രാവിലെ നിലയ്ക്കൽ എത്തിയത്. നിലയ്ക്കലിലും പമ്പയിലുമാണ് സംഘം ഇന്ന് സന്ദർശനം നടത്തുന്നത്. നാളെ സംഘം സന്നിധാനത്തേക്ക് പോകും.

Read Also: മേല്‍നോട്ട സമിതി ഇന്ന് ശബരിമലയില്‍  

ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, എഡിജിപി ഹേമചന്ദ്രന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് ശബരിമല നിരീക്ഷണ സമിതിയിലുള്ളത്. ഇന്നലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആലുവയിലെ ഗസ്റ്റ് ഹൗസിൽ യോഗം ചേർന്ന ശേഷമാണ് ഇന്നു രാവിലെ സമിതി അംഗങ്ങൾ നിലയ്ക്കൽ എത്തിയത്. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട് എന്ന് ഇന്നലത്തെ യോഗത്തിൽ ദേവസ്വം കമ്മിഷണർ സമിതിയെ ബോധിപ്പിച്ചിരുന്നു. ഇത് പരിശോധിക്കാൻ കൂടെയാണ് സമിതി അംഗങ്ങൾ ഇന്ന് ശബരിമലയിലേക്ക് എത്തിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top