മേല്‍നോട്ട സമിതി ഇന്ന് ശബരിമലയില്‍

ശബരിമലയില്‍ മേൽനോട്ടത്തിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദർശിക്കും.ജസ്റ്റിസുമാരായ പി,ആർ രാമൻ, സിരിജഗൻ,ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ഉച്ചയ്ക്ക് 12മണിയോടെ നിലയ്ക്കലിൽ എത്തുന്ന സംഘം ആദ്യം നിലയ്ക്കലെ അടിസ്ഥാന സൗകര്യങ്ങളാണ് വിലയിരുത്തുക. പിന്നീട് മൂന്ന് മണിയോടെ പമ്പയിലും പരിശോധന നടത്തിയ ശേഷം രാത്രിയിൽ സന്നിധാനത്ത് തങ്ങും. നാളെയാണ് സംഘം സന്നിധാനത്ത് സന്ദർശനം നടത്തുക. ശബരിമല സന്ദർശനം പൂർത്തിയാക്കിയ ശേഷമേ ക്രമസമാധാന കാര്യങ്ങളിൽ ഇടപെടൂ എന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. നാളെ സന്നിധാനത്തെ ക്രമീകരണങ്ങളും പരിശോധിക്കും.
Read More: ശബരിമല – ഹൈക്കോടതി നിരീക്ഷണ സമിതി ദേവസ്വം അധികൃതരെ ചർച്ചയ്ക്കായി വിളിപ്പിച്ചു
ഇന്നലെ ദേവസ്വം ബോർഡ് പ്രതിനിധികളുമായി സംഘം ചർച്ച നടത്തിയിരുന്നു. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് യോഗശേഷം വ്യക്തമാക്കിയിരുന്നു. അതേസമയം ശബരിമലയിൽ മൂന്നംഗ സമതിയെ നിയോഗിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here