മലപ്പുറത്ത് വൻ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

bird set 17 acre to fire

മലപ്പുറം എടരിക്കോട്ട് വൻ തീപിടുത്തം. എടരിക്കോട് തിരൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഹംസാസ് ടെക്‌സറ്റൈൽസിനാണ് തീപിടിച്ചത്. വൈകീട്ട് നാലരയോടെയാണ് കടക്കുള്ളിൽ നിന്ന് തീയുയർന്നത്. കട പൂർണ്ണമായും കത്തിനശിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

അഗ്‌നിശമനസേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മലപ്പുറത്ത് നിന്ന് കൂടുതൽ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തും. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top