ദാദ്രി വധക്കേസ് അന്വേഷിച്ച പോലീസുകാരൻ കൊല്ലപ്പെട്ടു

ദാദ്രി വധക്കേസ് അന്വേഷിച്ച പോലീസുകാരൻ കൊല്ലപ്പെട്ടു. ഗോവധം ആരോപിച്ച് യുപിയിലെ ബുലന്ദഷറിൽ നാട്ടുകാരും ഹൈന്ദവ സംഘടനകളും തിങ്കളാഴ്ച്ച നടത്തിയ ആക്രമണത്തിലാണ് പോലീസ് ഇൻസ്‌പെടകർ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടത്. നാല് പോലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. സയ്‌ന പോലീസ് സ്‌റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ്ങും നാട്ടുകാരനായ സുമിത്തുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സുബോധ് കുമാർ സിങ് ദാദ്രി കേസ് ാദ്യം ്‌ന്വേഷിച്ച ഉദ്യോഗസ്ഥനാണ്.
സയ്‌ന മേഖലയിലുള്ള മഹൗ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെ തുടർന്നാണ് ആക്രമം ആരംഭിച്ചത്. തിങ്കളാഴ്ച്ച രാവിലെയാണ് കലാപകാരികൾ അക്രമം അഴിച്ചു വിട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here