ശബരിമല വിഷയം; എഎൻ രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു

an radhakrishnan hunger strike enters third day

ശബരിമല വിഷയത്തിൽ എ.എൻ.രാധാകൃഷ്ണൻ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരം മൂന്നാം ദിവസവും തുടരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന സമരത്തിനു പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രവർത്തകരാണെത്തുന്നത്.

ശമ്പരിമലയിലെ നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടിയ സാഹചര്യത്തിൽ സമരം ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. നിരോധനാജ്ഞ പിൻവലിക്കുക, ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, കെ.സുരേന്ദ്രനെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നിവയാണ് ബിജെപിയുടെ ആവശ്യം. എന്നാൽ സമരത്തിനെതിരെ മുഖം തിരിക്കുകയാണ് സർക്കാർ ചെയുന്നതെന്ന് സമരപ്പന്തൽ സന്ദർശിച്ച ശേഷം ബിജെപി വക്താവ് ജെആർ പത്മകുമാർ പറഞ്ഞു.

നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തകരെ എത്തിച്ച് സമരം ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമം. കൂടുതൽ ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ ബിജെപിക്കൊപ്പം ചേർന്ന പിസിജോർജ് നാളെ സമരപ്പന്തൽ സന്ദർശിക്കും .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top