വനിതാ മതില്‍ പണിയുന്നതിന് മുന്‍പ് പ്രളയത്തില്‍ തകര്‍ന്ന ഒരു മതിലെങ്കിലും കെട്ടികൊടുക്കണം: എം.കെ മുനീര്‍

mk muneer

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷം. വനിതാ മതില്‍ പണിയാന്‍ മേസ്തിരിമാരെ അന്വേഷിക്കും മുന്‍പ് പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ ഒരു മതിലെങ്കിലും കെട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഉപ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ എം.കെ മുനീര്‍ പരിഹസിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എം.കെ മുനീര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാരിനൊപ്പം സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണെന്നും മുനീര്‍ നിയമസഭയില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top